20 April 2024 Saturday

സമഗ്ര കുടിവെള്ള പദ്ധതി സ്പീക്കറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ckmnews


പൊന്നാനി:സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ നിർമാണം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാനുള്ള പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ  നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിത മായി പൂർത്തീകരിക്കുന്നതിനായി സ്‌പീക്കറുടെ അധ്യക്ഷതയിൽ ബഹു ജലവിഭവ വകുപ്പുമന്ത്രി  കെ .കൃഷ്ണൻകുട്ടി, ഉന്നത വിദ്യാഭ്യാസ -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ എന്നിവർ പങ്കെടുത്തു കൊണ്ട്   വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നു. ജല ശുദ്ധീകരണ ശാല ,കിണർ , പമ്പ്‌ ഹൌസ് മറ്റു കെട്ടിടങ്ങൾ എന്നിവയുടെ പ്രവർത്തി 80 % പൂർത്തീകരിച്ചു .  കൂരടയിലുള്ള സംഭരണ ടാങ്കിലേക്ക് 8 കെഎം ദൂരത്തിലേക്കു ശുദ്ധജല പമ്പിങ് മെയിൻ സ്ഥാപിക്കുന്ന പ്രവർത്തി പൂർത്തീകരിച്ചു . മറ്റു പമ്പുസെറ്റുകൾ, പദ്ധതിക്ക് വേണ്ട സബ്‌സ്റ്റേഷൻ   അടക്കമുള്ള പ്രവർത്തികൾ നടക്കുന്നു .കൂടാതെ രണ്ടാം ഘട്ടമായ വിതരണ ശ്രിംഖലയുടെ DPR  ഉടൻ സമർപ്പിച്ചു അംഗീകാരം തേടുന്നതിനും ധാരണയായി .