25 April 2024 Thursday

ഫിഷറിസ് സുരക്ഷ ബോട്ടിന് റീത്ത് സമര്‍പ്പിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

ckmnews


പൊന്നാനി:പൊന്നാനി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും രക്ഷപെടുത്തുന്നതിൽ ഒരുക്കേണ്ട സംവിധാനം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചു കോസ്റ്റ് ഗാർഡിന്റെ സുരക്ഷ ബോട്ടിൽ റീത്ത് സമർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയത് പൊന്നാനിയിൽ നിന്നും പോയ സാദാരണക്കാരായ മത്സ്യ തൊഴിലാളികൾ ആണ് രക്ഷപെടുത്തിയത് ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിച്ച സുരക്ഷ ബോട്ട് നശിച്ചു കൊണ്ടിരിക്കുന്നു.താനൂർ മുതൽ ചാവക്കാട് വരെയുള്ള മത്സ്യതൊഴിലാളികൾക്ക് ലഭിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു.മുൻസിപ്പൽ പ്രസിഡന്റ്‌ എൻ ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം സ്വാഗതം പറഞ്ഞു ട്രഷറർ ഇല്യാസ് മൂസ നന്ദി പറഞ്ഞു. റഫീഖ് മൂസ, ഷബീർ ബിയ്യം,എ എ റഊഫ് വാർഡ് കൗൺസിലർ പറമ്പിൽ അതീഖ്,ഫാറൂഖ് പുതുപൊന്നാനി,ഷാഫി, ഉസ്മാൻ പള്ളിക്കടവ്, ശരീഫ് വണ്ടിപ്പേട്ട,സകീർ ബിൻ സാലു,ഫർഹാൻ ബിയ്യം,അഫ്സൽ പുതുപൊന്നാനി  അഴിക്കൽ മുസ്ലിം ലീഗ് നേതാക്കളായ ഷാഫി, ഉമ്മർ എന്നിവർ സംബന്ധിച്ചു