29 March 2024 Friday

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഒളരിക്കര കാളിദാസൻ ചരിഞ്ഞു

ckmnews

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഒളരിക്കര കാളിദാസൻ ചരിഞ്ഞു


തൃശൂര്‍:  ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്.


ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഒളരിക്കര കാളിദാസൻ കുഴഞ്ഞുവീണത്. രണ്ട് ദിവസമായി ആന അസുഖബാധിതനായിരുന്നു. അവശനായിരുന്ന ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍ എന്ന ആന. ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു ഒളരിക്കര കാളിദാസൻ