20 April 2024 Saturday

കുന്നംകുളം പാറേമ്പാടത്ത് റോഡ് മുറിഞ്ഞ് കടക്കുകയായിരുന്ന പോര്‍ക്കുളം സ്വദേശിനി ബൈക്കിടിച്ച് മരിച്ചു

ckmnews

കുന്നംകുളം പാറേമ്പാടത്ത് റോഡ് മുറിഞ്ഞ് കടക്കുകയായിരുന്ന പോര്‍ക്കുളം സ്വദേശിനി ബൈക്കിടിച്ച് മരിച്ചു


കുന്നംകുളം:പാറേമ്പാടത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ചു. പോര്‍ക്കുളം ഒരുവന്നൂര്‍ മനയില്‍  ഒ.പി.സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ (68) വയസ്സുള്ള ആര്യ അന്തര്‍ജനമാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ആറരയോടെയാണ് അപകടമുണ്ടായത്.ചേന്ദപുരം ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന ആര്യ അന്തർജ്ജനത്തെ കുന്നംകുളം ഭാഗത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ആര്യ അന്തർജ്ജനത്തെ  നാട്ടുകാർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

മക്കൾ: പ്രഫ.എസ്.മായ, മീര (ആയുർവേദ ഡോക്ടർ), മനോജ് നാരായണൻ   (എൻജിനിയർ).