23 April 2024 Tuesday

അസ്സബാഹ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും

ckmnews



ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി നിർമ്മിച്ച സ്പോർട്സ് കോംപ്ളക്സിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് മൂന്നുമണിക്ക് കോഴിക്കോട് സർവ്വകലാശാല സ്പോർട്സ്  ഡോക്ടർ വി പി സക്കീർ ഹുസൈൻ നിർവഹിക്കും.വിശാലമായ ബാസ്ക്കറ്റ്ബോൾ കോർട്ടും വോളിബോൾ കോട്ടുമാണ് സ്പോർട്സ് കോംപ്ലക്സിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തയ്യാറാക്കിയിട്ടുള്ളത്.ഫുട്ബോൾ കോർട്ടിന്റെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.സ്പോർട്സ് ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ദർശന വീൽചെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീൽചെയറിൽ  ബാസ്ക്കറ്റ്ബോൾ കളിക്കുന്ന ടീമിൻറെ പ്രദർശന മത്സരവും 

തുടർന്ന് അസബാഹ് ബാസ്ക്കറ്റ്ബോൾ ടീമും  മജ്‌ലിസ് കോളേജ് ബാസ്ക്കറ്റ് ബാൾ ടീമുകൾ തമ്മിലുള്ള മത്സരവും നടക്കും.പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭ വ്യക്തികളും സ്പോർട്സ് രംഗത്തെ പ്രധാനികളും പരിപാടിയിൽപങ്കെടുക്കും