24 April 2024 Wednesday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി സ്പീക്കറുടെ വികസനഫണ്ടില്‍ നിന്ന് 1.25 കോടി അനുവദിച്ചു

ckmnews


ചങ്ങരംകുളം:സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആലംകോട്‌ പഞ്ചായത്തിലെ വിവിധ നിർമാണപ്രവർത്തികൾക്ക് ആസ്തി വികസന ഫണ്ടിൽ നിന്ന് 1.25 കോടി രൂപ അനുവദിച്ചു.മാന്തടം ആലംകോട്‌ ഉദിനുപ്പറമ്പ്‌ റോഡ്‌ റീടാറിംഗ്‌ 20 ലക്ഷം,ചിയ്യാനൂർ ചിറകുളം ബ്യൂട്ടിഫിക്കേഷൻ 25 ലക്ഷം,വളയംകുളം ആന്ധ്രാ റോഡ്‌ 10 ലക്ഷം,കോക്കൂർ മടത്തുമ്പുറം അംഗൻവാടി കെട്ടിടം 10 ലക്ഷം,കോക്കൂർ കടവല്ലൂർ ബണ്ട്‌ റോഡ്‌        20 ലക്ഷം,ഒതളൂർ പള്ളിക്കര ബണ്ട്‌ റോഡ്‌ പാർശ്വഭിത്തി കെട്ടൽ 30 ലക്ഷം,ചങ്ങരംകുളം ട്രാവലർ വാഹന ഷെഡ്ഡ്‌ നിർമ്മാണം 20 ലക്ഷം രൂപ എന്നീ പദ്ധതിക്കാണ് തുക അനുവദിച്ചത്.