29 March 2024 Friday

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.ചിയ്യാനൂർ പതിനഞ്ചാം നമ്പർ അംഗനവാടിയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ വി സഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹനാ നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രമതി, തസ്നി,നിംന തുടങ്ങിയവർ സംബന്ധിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ സുലൈഖ ബാനു സ്വാഗതം പറഞ്ഞു.