24 April 2024 Wednesday

ഉത്രാളിമാനത്ത് ഇന്ന് സാമ്പിൾ വെടിക്കെട്ട്:പൂരം 28ന് നടക്കും

ckmnews

ഉത്രാളിമാനത്ത് ഇന്ന് സാമ്പിൾ വെടിക്കെട്ട്:പൂരം 28ന് നടക്കും


വടക്കാഞ്ചേരി :ഉത്രാളിക്കാവിൽ ഞായറാഴ്ച രാത്രി 7.30-ന് വെടിക്കെട്ട് നടക്കും. പങ്കാളിത്തദേശങ്ങൾ തമ്മിലുള്ള ധാരണയനുസരിച്ച് കുമരനെല്ലൂർ വിഭാഗത്തിനാണ് സാമ്പിൾ ദിവസത്തെ വെടിക്കെട്ട്.പൂരം ദിവസം രാത്രി 7.30-ന് എങ്കക്കാടും പൂരപ്പിറ്റേന്ന് രാവിലെ 5.30-ന് വടക്കാഞ്ചേരിയും കത്തിക്കും. സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോക് ഉത്രാളിക്കാവിലെത്തി വെടിക്കെട്ടിന്റെ മുന്നൊരുക്കം പരിശോധിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജ്,ദേശക്കമ്മിറ്റി ഭാരവാഹികളുടെ യോഗംവിളിച്ച് സുരക്ഷ സംബന്ധിച്ച ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.


വെടിക്കെട്ടിനുമുന്നെ സാമഗ്രികളുടെ സാമ്പിൾ പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശേഖരിച്ച് കാക്കനാട്ടുള്ള റീജണൽ കെമിക്കൽ ലാബിൽ പരിശോധനയ്ക്കയച്ചു. നിരോധിതരാസവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. നൂറ് മീറ്റർ അകലെ മാത്രമേ കാണികളെ നിർത്താൻ അനുവാദമുള്ളൂ. ബാരിക്കേഡിന്റെ നിർമാണം പൂർത്തിയായിവരുന്നു. റെയിൽവേ ട്രാക്കിൽനിന്ന് വെടിക്കെട്ട് കാണാൻ ആരെയും അനുവദിക്കില്ലെന്നും സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി പറഞ്ഞു.ലൈസൻസിയുടെ തൊഴിലാളികൾക്കെല്ലാം യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്. മാഗസിനിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ആംബുലൻസ്, അഗ്നിരക്ഷസേന എന്നിവയുടെ സേവനം വെടിക്കെട്ടുസമയത്ത് ലഭ്യമാക്കണമെന്നും പോലീസ് ദേശക്കമ്മിറ്റിക്ക് നിർദേശം നൽകി