20 April 2024 Saturday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിന്റെ 16-ാംമത് വാർഷികം വിപുലമായി ആഘോഷിച്ചു

ckmnews

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിന്റെ 16-ാംമത് വാർഷികം വിപുലമായി  ആഘോഷിച്ചു 


ചങ്ങരംകുളം:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിന്റെ 16-ാംമത് വാർഷികാഘോഷം വിപുലമായി ആഘോഷിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ആർട്ടിസ്റ്റ് കലാഭവൻ ബാദുഷ ഗിന്നസ് മുഖ്യഅതിഥിയായിരുന്നു.

 ജോയിന്റ് സെക്രട്ടറി സുബൈർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ഗീത മോഹൻദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ കെ ജോസ്,ട്രസ്റ്റ്‌ മെമ്പർ ഫാറൂഖ് സി എ, സ്കൂൾ ലീഡർ ആൽവിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ  പാഠ്യപാഠ്യേതര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും  ഉപഹാരം നൽകി അനുമോദിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ബാദുഷയെ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉപഹാരം നൽകി അനുമോദിച്ചു.തുടർന്ന് ബാദുഷ മിമിക്രി അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ലിനി ഷിബു സ്വാഗതവും സിമി അനിൽ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുംഉണ്ടായിരുന്നു. പരിപാടികൾക്ക്അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ പ്രിൻസിപ്പാൾ ലിനി ഷിബു, ജോയിൻ സെക്രട്ടറി സുബൈർ, പി.ടി.എ പ്രസിഡന്റ് അനിൽ കെ ജോസ്, പിടിഎ വൈസ് പ്രസിഡന്റ് സരീഷ്, എച്ച്.ഓ.ഡിമാരായ സിമി അനിൽ,അഞ്ജന, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.