28 March 2024 Thursday

ഉദ്ഘാടനത്തിന് സജ്ജമായി പെരുമ്പടപ്പ് റൈറ്റ്സ് തണൽ ഡയാലിസിസ്,പാലിയേറ്റീവ് ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ

ckmnews

ഉദ്ഘാടനത്തിന് സജ്ജമായി പെരുമ്പടപ്പ് റൈറ്റ്സ് തണൽ ഡയാലിസിസ്,പാലിയേറ്റീവ് ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ  

.

എരംമംഗലം: പെരുമ്പടപ്പ് റൈറ്റ്സ് തണൽ ഡയാലിസിസ്,പാലിയേറ്റീവ് ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ

ഉദ്ഘാടനത്തിന് സജ്ജമായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പെരുമ്പടപ്പ് പാറ-പാലപ്പെട്ടി റോഡിലാണ് പ്രവാസി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വാങ്ങിയ 17 സെന്റ്സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 6000 ചതുരശ്ര അടിയുള്ള ബിൽഡിങും 8സെന്റ് പാർക്കിങ്ങും അടക്കം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിച്ചത്.ആദ്യ ഘട്ടത്തിൽ അഞ്ചും രണ്ടാം ഘട്ടത്തിൽ അഞ്ചും ഉൾപ്പെടെ പത്ത് ഡയാലിസിസ് മെഷീനുകളാണ് ക്രമീകരിക്കുന്നത്. ഒരു ദിവസം മൂന്നു ഷിഫ്റ്റുകൾ ആക്കുകയാണെങ്കിൽ മുപ്പതുപേർക്ക് വരെ ഡയാലിസിസ് ചെയ്യുവാൻ  കഴിയും.ആദ്യ ഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോറിൽ നിലവിൽ സി ഷെൽ ബിൽഡിംഗിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ,ഫിസിയോതെറാപ്പി, മെന്റൽ ഹെൽത്ത് ട്രീറ്റ്മെന്റ് എന്നിവയും ഡയാലിസിസ് സെന്ററുമാണ്  പ്രവർത്തനമാരംഭിക്കുക.രണ്ടാം ഘട്ടത്തിൽ ഫസ്റ്റ് ഫ്ളോറിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററും തുറക്കപ്പെടും.സാധാരണ ബഡ്സ് സ്കൂൾ,സ്പെഷ്യൽ സ്കൂൾ എന്നിവയിൽ നിന്നും വ്യത്യസ്തമായി ജനനം മുതൽ കുട്ടികളിൽ കാണുന്ന ഡെവലപ്പ്മെന്റ് ഡിലെ നേരത്തെ കണ്ടത്തി അവർക്കു വേണ്ട ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി  വൊക്കേഷനൽ തെറാപ്പി, സ്പെഷ്യൽ എഡ്യുക്കേഷൻ ട്രെയിനിംഗ് മുതലായവ ഉൾപ്പെടുത്തിയുള്ള ഒരു സമ്പൂർണ ഏർളി ഇന്റർ വെൻഷൻ യൂണിറ്റാണ് പ്രവർത്തനസജ്ജമാക്കുന്നത്.ഇങ്ങനെ 6 വയസ്സിനു മുൻപു തന്നെ കുട്ടികൾക്കാവശ്യമായ എല്ലാവിധ ട്രെയിനിംഗുകളും തെറാപ്പികളും നൽകി ജനറൽ സ്കൂൾ സംവിധാനത്തിലേക്ക് വിടാവുന്ന രീതിയാണ് ഇവിടെ ക്രമീകരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനങ്ങൾ ലഭിക്കാത്തതിനാൽ ആദ്യഘട്ടത്തിൽ 10 വയസ്സുവരെയുള്ള കുട്ടികളെ പരിഗണിക്കാവുന്നതാണെന്നും ഇവിടെ നിന്നും സൗജന്യമായോ സൗജന്യനിരക്കിലോ ആയിരിക്കും മുഴുവൻ സേവനങ്ങളും ലഭ്യമാവുകയെന്നും ഭാരവാഹികൾ പറഞ്ഞു.ഒരു രൂപ പോലും വേതനം പറ്റാത്ത വളണ്ടിയർമാരുടയും നാട്ടുകാരുടേയും പ്രവാസി സുഹൃത്തുക്കളുടേയും സഹായസഹകരണങ്ങളൊന്നു കൊണ്ട്  മാത്രമാണ് ഇവ നടന്നുപോകുന്നതെന്നും 3.5 കോടിയിലധികം ചിലവു വന്ന ഈ സംരഭം നിലനിന്നു പോകുവാൻ ഓരോ വ്യക്തിയുടേയും കഴിയുംവിധം സഹായസഹകരണങ്ങൾ ഉണ്ടാവണമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ,ചെയർമാൻ ഡോ. മുഹമ്മദ് ഷഹിൻ ആനോടിയിൽ, ജനറൽ സെക്രട്ടറി ഹസനുൽ ബന്ന, ട്രഷറർ സി.ഹർഷാദ്,വൈസ് ചെയർമാൻ  ഷംസു മണ്ണാത്തിക്കുളം, ആക്റ്റിങ് ചെയർമാൻ വി ആർ മുഹമ്മദ് എന്നിവർ പങ്കെടുത്തു