28 March 2024 Thursday

ഐനിച്ചോട് ശാഖ മുസ്ലിംലീഗ് അനുമോദനവും ധനസഹായ വിതരണവും നടത്തി

ckmnews


ചങ്ങരംകുളം:അയിനിച്ചോട് ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്നംമുക്ക് പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ആയി ചുമതലയേറ്റ അഷ്റഫ് കാട്ടിലിനേയും,റാസൽഖൈമ പൊന്നാനി മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റ കെ.പി റംഷിദിനെയും അനുമോദിച്ചു.അഷ്റഫ് കാട്ടിലിനെ ശാഖ ലീഗ് പ്രസിഡന്റ് കെ.പി അബുവും,കെ.പി റംഷിദിനെ അഷ്റഫ് കാട്ടിലും പൊന്നാട അണിയിച്ചു. റാസൽഖൈമ അയിനിച്ചോട് ശാഖ കെ.എം.സി.സി യുടെ ധന സഹായ വിതരണവും നടന്നു. റമളാനിൽ റിലീഫ് പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.അഷ്റഫ് കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി അബു അദ്ധ്യക്ഷത വഹിച്ചു. കെ.വി അബ്ദുൽ ഖാദർ, സി.എ ആലികുട്ടി ഹാജി, കെ.വി മൊയ്തുണ്ണി, റാസൽഖൈമ പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ.പി റംഷിദ്, റാഷിദ് നെച്ചിക്കൽ, മൂസ മൗലവി, ടി.കെ അഷ്റഫ് സംസാരിച്ചു.