23 April 2024 Tuesday

ചിയ്യാനൂർ ഇരിക്കാലിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന്

ckmnews


ചങ്ങരംകുളം:ചിയ്യാനൂർ ഇരിക്കാലിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി  ഇന്ന് നടക്കും.കാലത്ത് ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ഉഷപൂജ, വിത്തളവ്, മേളം, പറവെപ്പ്, അന്നദാനം ശേഷം ഉദിനു പറമ്പ് കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, കലം കരി, പാതിരാ താലം, ഗുരുതി തർപ്പണത്തോടെ സമാപനമാവും.ശനിയാഴ്ച കാലത്ത് നാഗങ്ങൾക്ക് പാലും പൊടി സമർപ്പണവും നടന്നു.മണികണ്ഠൻ പള്ളിപ്പുറവും ജിഷയുമാണ് 

നാഗ പാട്ട് പാടിയത്