23 April 2024 Tuesday

കൊവിഡ് മരണം എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം മരണാനന്തര കർമ്മങ്ങൾക്കു നേതൃത്വം നൽകി

ckmnews


ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ മാന്തടത്ത് കോവിഡ്‌ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട മാന്തടം വെളുത്തേടത്ത്‌ വളപ്പിൽ അലവി(78) എന്നവരുടെ മരണാനന്തര കർമങ്ങൾക്ക് പ്രോട്ടോകോൾ പാലിച്ച് എസ് വൈ എസ് എടപ്പാൾ സോൺ സാന്ത്വന എമർജൻസി ടീം നേതൃത്വം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച്‌ ഇന്നലെ രാവിലെയാണ്‌ മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തിന്‌ ചികിൽസ്സയിലായിരുന്നു.ആലങ്കോട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി മരണാനന്തര കർമ്മങ്ങൾക്ക് സാന്ത്വനം എമർജൻസി ടീം അംഗങ്ങളായ ഷരീഫ് ചിയ്യാനൂർ, ത്വാഹിർ സഖാഫി, ഹാഫിള് ഉസ്മാൻ സഖാഫി, സലാം നരിപ്പറമ്പ്, റാഷിദ് ,ഉമർ സഅദി അയങ്കലം, .നേതൃത്വം നൽകി.