29 March 2024 Friday

കേരള വ്യാപാരി വ്യവസായി ഏകോപന സമതി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: വ്യാപാരി സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമതി  മലപ്പുറം ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവുഹാജി നയിക്കുന്ന സമരപ്രഖ്യാപന വാഹന പ്രചരണ ജാഥ ചങ്ങരംകുളത്ത് സമാപിച്ചു. ജില്ലയിൽ വ്യത്യസ്ത മേഖലകളാക്കിയായിരുന്നു ജാഥ നടന്നത്. പൊന്നാനി മണ്ഡലത്തിൽ നടന്ന ജാഥ പെരുമ്പടപ്പിൽ നിന്നുമാണ് ആരംഭിച്ചത്.ചങ്ങരംകുളത്ത് നടന്ന സമാപന പരിപാടി പി കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ മാറഞ്ചേരി, ജില്ല സെക്രട്ടറി പി പി കാലിദ്, പൊന്നാനി മണ്ഡലം സെക്രട്ടറി ഉസ്മാൻ പന്താവൂർ, വനിതാ വിംഗ് ജില്ലാ ഭാരവാഹികളായ ആരിഫ മാറഞ്ചേരി, ഷഹന, യൂത്ത് വിംഗ് ജില്ലാ നേതാവ് നൗഷാദ് വി കെ എം, യൂണിറ്റ് സെക്രട്ടറി ഒ മൊയ്‌ദുണ്ണി, യൂണിറ്റ് ട്രഷറർ ഉമ്മർ കുളങ്ങര, സുനിൽ ചിന്നൻ എന്നിവർ സംസാരിച്ചു. വാഹന ജാഥ അംഗങ്ങൾക്ക് യൂണിറ്റ് കമ്മിറ്റിയുടെയും, യൂത്ത് വിങ്ങിന്റെയും ഹാരാർപ്പണം നടത്തി.