19 April 2024 Friday

വടക്കുമുറി ജി എം എൽ പി സ്കൂൾ 75-ാം വാർഷികം ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:വടക്കുമുറിയുടെ തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ജി എം എൽ പി സ്കൂൾ അതിന്റെ 75 ആം വാർഷിക ഘോഷം നടത്തി.വാർഡ് മെമ്പർ കെ ഫയാസ് പതാക ഉയർത്തി വിദ്യാർഥികളുടെ പ്രാർഥന ഗാനത്തോടെ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് റഹീo ചേലക്കടവ് അധ്യക്ഷത വഹിച്ചു.സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും പ്രദേശത്തെ രണ്ട് അങ്കണവാടി കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കൾക്കുo നാട്ടുകാർക്കും നവ്യാനുഭവമായി സ്കൂളിലെ മികച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും 

മുൻ അദ്ധ്യാപകൻ ഗോപാലൻ മാസ്റ്റർക്കും വിരളിപുറത്ത് സുലൈമാൻ ( കെട്ടിട ഉടമ) എന്നിവരെ

GMLP സ്കൂളിന്റെ പിടിഎ യും നാട്ടുകാരും ചേർന്ന് സ്നേഹാദരവ് നൽകി ആദരിച്ചു.പ്രധാന അദ്യാപിക മിനി ടീച്ചർ റിപ്പോർട്ടവതരിപ്പിച്ചു AEO നാസർ വി കെ മുഖ്യാതിദിയായി ഇടവേള റാഫി കലാഭവൻ വിശിഷ്ടാതിദിയായി പങ്കെടുത്തു സംസാരിച്ചു BPC ബിഷീഷ് മാസ്റ്റർ,,

വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയ പേഴ്സൺ രാഗി രമേഷ്,വാർഡ് മെമ്പർ കെ ഫയാസ് മുഹമ്മദ് നവാസ് വി,, ജെനു മൂക്കുതല വീരാവു കെ വി,, ഉണ്ണികൃഷ്ണൻ കെ.വി 

ഷബ്ന ലത്തീഫ് ,നഫീസ ടീച്ചർ,,പി കെ മുസ്തഫ ആശംസ അറിയിച്ചു സംസാരിച്ചു .ഇസ്മയിൽ എൻ എ സ്വാഗതവും ടി പി സുധ ടീച്ചർ നന്ദിയും പറഞ്ഞു