20 April 2024 Saturday

പെരുമ്പിലാവ് പൊറവൂരിൽ പ്ലസ്‌ വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews



പെരുമ്പിലാവ് :പൊറവൂരിൽ പ്ലസ്‌ വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പൊറവൂർ ദേശത്ത് പരേതനായ ഗോപിയുട മകൾ 16 വയസ്സുള്ള ശ്രീഷയെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.അക്കികാവ് സെന്റ് മേരീസ് കോളേജിലെ +1 വിദ്യാർത്ഥിയാണ് ശ്രീഷ.കാരണം വ്യക്തമല്ല.കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഉഷയാണ് അമ്മ .ശ്രീകേഷ് , ശ്രീരേഖ എന്നിവർ സഹോദരങ്ങളാണ്.