25 April 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ ദൈവമാതാവിന്റെ എട്ട് നോമ്പ് പെരുന്നാള്‍ ഭക്തി സാന്ദ്രമായി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി  സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  വിശുദ്ധ ദൈവ മാതാവിൻ്റെ എട്ടുനോമ്പ് പെരുന്നാൾ  ഭക്തി  സാന്ദ്രമായി ആഘോഷിച്ചു.സെപ്തംബർ ഒന്ന് മുതൽ എട്ടുവരെ യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിലായിരുന്നു എട്ടുനോമ്പാചരണശൂശ്രഷകൾ നടത്തിയത്.പെരുന്നാൾ തലേന്ന് തിങ്കളാഴ്ച രാവിലെ ഫാ.ജയേഷ് ജെക്കബ് വിശുദ്ധ കുർബ്ബാനർപ്പിച്ചു.വൈകീട്ട് നടന്ന സന്ധ്യാപ്രാർത്ഥനക്ക്  യാക്കോബായ സഭ തൃശൂർ ഭദ്രാസനാധിപൻ   അഭിവന്ദ്യ കുരിയാക്കോസ് മോർ ക്ലിമ്മീസ്   മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. വന്ദ്യ ജെക്കബ് കോർ -എപ്പിസ്കോപ്പ , ഫാ.റെജികൂഴികാട്ടിൽ , ഫാ.സിജി മാത്യൂ  ,ഫാ. യെൽദോ എം ജോയ് ,വികാരി ഫാ.ജെയിംസ് ഡേവീഡ് എന്നിവർ സഹകാർമ്മികരായി.തുടർന്ന് കോവിഡ് പ്രോട്ടോകോൾ മാനദണ്ഡം പാലിച്ച് അങ്ങാടി ചുറ്റിയുള്ള എട്ടുനോമ്പ് റാസ ആരംഭിച്ചു.പൊൻ -വെള്ളി കുരിശുകൾ ,മുത്തുക്കുട , കൊടി ,എന്നിവയുടെ അകമ്പടിയോടെ റാസ അങ്ങാടി ചുറ്റി.മദ്ബഹാ ശുശ്രൂഷകരും ,അംശവസ്ത്രം അണിഞ്ഞ  വൈദീകരും റാസയിൽ പങ്കെടുത്തു വിവിധ കുരിശുംതൊട്ടി കളിൽ ധൂപ പ്രാർത്ഥനയും നടത്തി .  വൈദീകർ വിശ്വാസികളെ സളീബാ ഉയർത്തി അനുഗ്രഹിച്ചു.അലങ്കരിച്ച രഥം എട്ടു നോമ്പ് റാസക്ക്  മാറ്റേകി.അങ്ങാടിയുടെ  രണ്ടര കിലോമീറ്റർ ദൂരം  കത്തിച്ച മെഴുകുതിരികൾ പിടിച്ച് മാതാവിനോടുളള  അപേക്ഷ പ്രാർത്ഥനകൾ ചൊല്ലി  സാമൂഹ്യ അകലം പാലിച്ച് ഇടവക വിശ്വാസികളും നാനാ. ജാതി മതസ്ഥരും റാസയെ എതിരേറ്റു.തുടർന്ന് കോവിഡ്  മാനദണ്ഡങ്ങൾ പ്രകാരം ദൈവ മാതാവിൻ്റെ അംശ വസ്ത്രം  വിശുദ്ധ സൂനോറെ വിശ്വാസികൾ ശിരസ്സ് നമിച്ച്  വണങ്ങി.എട്ടുനോമ്പാചരണത്തിനോടുനുബന്ധിച്ച്  എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയും   സന്ധ്യാ പ്രാർത്ഥനയും നടത്തി.38 മത് എട്ടുനോമ്പ് സുവിശേഷയോഗത്തിലെ ആറു ദിവസങ്ങളിലായി ഫാ.യെൽദോ എം ജോയ് ,ഫാ. ജിപിൻ ചാക്കോ , ഫാ.സിജു മാത്യൂ , ഫാ.ബിജു മുങ്ങാംകുന്നേൽ , ഫാ.ബിമേഷ് മംഗലംഡാം , വന്യ മാണി രാജൻ കോർ-എപ്പിസ്കോപ്പ എന്നിവർ വചന സന്ദേശം നൽകി.സെപ്തംബർ ആറിന് വിശുദ്ധ കുർബ്ബാനക്കു ശേഷം  ഇടവക സ്ഥാപിച്ച പരിശുദ്ധ യൂയാക്കീംമോർ കൂറിലോസ് ബാവ , മലങ്കരയുടെ പ്രകാശഗോപുരം ശ്രേഷ്ഠ കാതോലിക്ക പൗലോസ് ദ്വിതിയൻ ബാവ, വികാരി ഫാ.എ.എം.ജോബ് അരിമ്പൂർ കശീശാ എന്നിവരുടെ ശ്രാദ്ധ  അനുസ്മരണ സമ്മേളനവും നടത്തി.പെരുന്നാൾ ദിവസം ചൊവ്വാഴ്ച രാവിലെ  വന്ദ്യ  മാണി രാജൻ കോർ-എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിച്ചു , പെരുന്നാൾ സന്ദേശം നൽകി.മദ്ധ്യസ്ഥ പ്രാർത്ഥനക്ക് വന്ദ്യ ജെക്കബ് കോർ -എപ്പിസ്കോപ്പ നേതൃത്വം നൽകി. ആശീർ വാദവും ,വിശുദ്ധ സൂനോറോ  കോവിഡ്  മാനദണ്ഡം പാലിച്ച്  ശിരസ്സ് നമിച്ച്  വിശ്വാസികൾ വണങ്ങി.പെരുന്നാളിന്  വികാരി ഫാ  ജെയിംസ്  ഡേവിഡ് , ട്രസ്റ്റി  ജിജോ ജേക്കബ് , സെക്രട്ടറി കെ സി വർഗീസ്  , സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എ ഏലിയാസ് , ഭദ്രാസന കൗൺസിൽ മെമ്പർ സി.യു രാജൻ , പള്ളി മാനേജിംഗ് കമ്മറ്റിയംഗങ്ങൾ  , കുടുംബ യൂണിറ്റുകൾ ,  വിവിധ ഭക്തസംഘടനകൾ എന്നിവർ നേതൃത്വം നൽകി