24 April 2024 Wednesday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്ക്കൂളിന്റെ 16-മത് വാർഷികാഘോഷം നാളെ നടക്കും

ckmnews


ചങ്ങരംകുളം:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്ക്കൂളിന്റെ 16-മത് വാർഷിക ആഘോഷം " ആരവം 2023" എന്ന പേരിൽ ഫെബ്രുവരി 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  നടക്കും.കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം ആർട്ടിസ്റ്റ് ഗിന്നസ് ബാദുഷ മുഖ്യാതിഥിയാകും. മറ്റു വിശിഷ്ഠാതിഥികളും ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടും.