19 April 2024 Friday

പൊന്നാനി ബിയ്യത്ത് വാഹനാപകടം:മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മ മരിച്ചു. മകന് പരിക്ക്

ckmnews

പൊന്നാനി:ബൈക്കും കാറും കൂട്ടിയിടിച്ച് മകന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മക്ക് ധാരുണാന്ത്യം.മകന് പരിക്കേറ്റു.പൊന്നാനി ഈശ്വരമംഗലം ഐടിസി റോഡ് കുമ്പളത്ത്പടി സ്വദേശി കല്ലൂർ കുട്ടൻ (മീശ കുട്ടൻ) എന്നവരുടെ ഭാര്യ സുലോചന (67) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ഷാജിയെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊന്നാനി എടപ്പാൾ പാതയിൽ ബിയ്യം സെൻ്ററിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ രണ്ടുപേരേയും എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുലോചന മരണപ്പെടുകയായിരുന്നു.