23 April 2024 Tuesday

പള്ളിക്കര ശ്രീ വേളയാട്ട് ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു

ckmnews

പള്ളിക്കര ശ്രീ വേളയാട്ട് ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു


ചങ്ങരംകുളം:പള്ളിക്കര ശ്രീ വേളയാട്ട് ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവചടങ്ങുകൾ ആരംഭിച്ചു.വൈകിയിട്ട് ഗജവീരൻമാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പോടെ പകൽ പൂരത്തിന് തുടക്കമായി.തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് ചെറുപൂരങ്ങൾ ഉത്സവപ്പറമ്പിലേക്കെത്തി.രാത്രി ദീപാരാധനക്ക് ശേഷം നടന്ന ഗംഭീര വെടിക്കെട്ട് കാണാൻ നിരവധി പേർ എത്തി.വെള്ളിയാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും