23 April 2024 Tuesday

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്തി പ്രസാദം സ്വീകരിക്കാം

ckmnews

ഗുരുവായൂർ:കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാർച്ച്‌ 21 മുതൽ വഴിപാടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ദേവസ്വം പിൻവലിച്ചു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്തി പ്രസാദം സ്വീകരിക്കാം.പാൽപായസം, നെയ് പായസം, പഴം, പഞ്ചസാര തുടങ്ങിയ പ്രസാദങ്ങൾ സീൽ ചെയ്ത കവറിലോ ഡബ്ബയിലോ ലഭിക്കും. സാധാരണ വഴിപാടുകൾക്ക് പുറമെ തുലാഭാരം,ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും ആരംഭിക്കും.ഓൺലൈനായി ബുക്ക് ചെയ്യുന്ന 1000 പേർക്ക് ദിവസവും ചുറ്റമ്പലത്തിൽ വലിയ ബലിക്കല്ലിന് സമീപം നിന്ന് ദർശനം നടത്താനും അനുമതിയുണ്ട്. ദേവസ്വം അടിയന്തര ഭരണ സമിതി യോഗത്തിലാണ് തീരുമാനം