25 April 2024 Thursday

പൈതൃക കർഷക സംഘത്തിന്റെ കൃഷിയിടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു

ckmnews

പൈതൃക കർഷക  സംഘത്തിന്റെ കൃഷിയിടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ  സന്ദർശിച്ചു


ചങ്ങരംകുളം :എറവറാംകുന്ന് പൈതൃക കർഷക  സംഘത്തിന്റെ കൃഷി ഇടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ  സന്ദർശിച്ചു.ഓൺ ജോബ് ട്രൈനിങ്ങിന്റെ ഭാഗമായി മൈക്രോ ഇറിഗേഷൻ വിഷയത്തെ കുറിച് മനസ്സിലാക്കാനും, കൃഷിയെ കുറിച്ച് പഠിക്കാനും ആണ് വിദ്യാർഥികൾ എത്തിയത്.ഹീര ( കേളപ്പജി മെമ്മോറിയാൽ ), കെ. വി. കെ. അസി. പ്രൊഫസർ പ്രിയജി നായർ,കർഷകരായ സബാഹുസ്സലാം, സുഹൈർ എറവറാംകുന്ന്. എന്നിവർ നേതൃത്വം നൽകി.ഈ വർഷം രണ്ട് ഏക്കറിൽ ആണ് കൃഷി. തണ്ണിമത്തൻ, ഷമാം, കക്കിരി, പയർ, വെണ്ട,ചീര,ചോളം,എന്നിവയാണ് കൃഷി ചെയ്യുന്നത്.. കൂടാതെ റെഡ് ലേഡി പപ്പായ, നെല്ല്, മത്സ്യ കൃഷി എന്നിവയും ഈ സംഘം  ഉല്പാദിപ്പിക്കുന്നുണ്ട്.സബാഹുസ്സലാം, മൂസ. ഇ . എം, അബ്ബാസ് എൻഎം സുഹൈർ എറവറാം കുന്ന്, ഉബൈദ് ഇഎം ഷാഹിർ ഇഎച്ച് എന്നിവരാണ് കർഷക കൂട്ടായ്മ അംഗങ്ങൾ -