28 March 2024 Thursday

ഇൻസ്റ്റയിൽ പരിചയം, വിദ്യാ‌ർഥിനികളെ വിട്ടിലെത്തിച്ച് പീഡിപ്പിച്ചു; 18, 19 വയസുള്ള പ്രതികൾ അറസ്റ്റിൽ

ckmnews

പാലക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 2 സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കൗമാരക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറും എട്ടും ക്ലാസുകളിൽ പഠിക്കുന്ന 2 വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച 2 കൗമാരക്കാരാണ് പിടിയിലായത്. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു (19 ) എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പ്രതികൾ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു .വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.