25 April 2024 Thursday

അയിനിച്ചോട് മദീനത്തുനുജൂം എഡ്യൂക്കേഷൻ സെന്റർ സമർപ്പണം നാളെ നടക്കും

ckmnews



ചങ്ങരംകുളം: അയിനിച്ചോടിന്റെ ഹൃദയ ഭാഗത്ത് മത ഭൗതിക രംഗത്ത് രാജ്യ സ്നേഹികളായ വിജ്ഞാന നക്ഷത്രങ്ങളെ വാർത്തെടുക്കുന്നതിനു വേണ്ടി മദീനത്തുനുജൂം എഡ്യൂക്കേഷൻ സെന്റർ വ്യാഴായ്ച പൊതു സമ്മേളനത്തോടെ സമൂഹത്തിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാലത്ത് 9 മണിക്ക് പ്രസിഡന്റ് ചെമ്പേത്ത് അബൂബക്കർ ഹാജി പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന പരിപാടി 7 pm ന് തുടങ്ങുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. വിത്യസ്ത സെക്ഷനുകളിലായി പ്രമുഖ പണ്ഡിതരും , സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുമെന്നും  സ്വാഗത സംഗം ചെയർമാനും എജുക്കേഷണൽ സെന്റർ ശില്പിയുമായ  കെസി ഹബീബുറഹ്‌മാൻ മുസ്‌ലിയാർ, സി അബൂബക്കർ ഹാജി , ഹംസ എ വൈ , റഫീഖ് ത്വയ്‌ബ , അബ്ദുൽ ലത്തീഫ് എൻ വി എന്നിവർ അറിയിച്ചു.