19 April 2024 Friday

വീഡിയോ കോളിനൊപ്പം മറ്റു ആപ്പുകളും ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ckmnews

സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് സംസാരിക്കുന്നതിന് വാട്‌സ്‌ആപ്പ് വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.എളുപ്പം കണക്‌ട് ചെയ്യാം എന്നതാണ് ഇതിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. അതേസമയം വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ മറ്റു ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്‌ആപ്പ്.


വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ തന്നെ ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന പിക്ചര്‍- ഇന്‍- പിക്ചര്‍ മോഡ് ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഫീച്ചര്‍. നേരത്തെ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കുമായി ഫീച്ചര്‍ വികസിപ്പിച്ചത്. ആപ്പ് സ്റ്റോറില്‍വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.


വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ തന്നെ മറ്റു ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍. നിലവില്‍ വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ മറ്റു ആപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ വീഡിയോ കോള്‍ ബാക്ക്ഗ്രൗണ്ടില്‍ താത്കാലികമായി തടസ്സപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതിയ ഫീച്ചര്‍ വഴി ഈ തടസം ഒഴിവാകും