25 April 2024 Thursday

കെ എസ് എസ് പി യൂ പെരുമ്പടപ്പ് ബ്ലോക്ക് വാർഷികസമ്മേളനം നടത്തി

ckmnews



എരമംഗലം:കെ എസ് എസ് പി യൂ പെരുമ്പടപ്പ് ബ്ലോക്ക് മുപ്പത്തിയൊന്നാം വാർഷികസമ്മേളനം പുത്തൻപള്ളി റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പെരുമ്പടപ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ സിന്ധു ഉദ്‌ഘാടനം ചെയ്തു .ടി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.അബ്ദുമാസ്റ്റർ സ്വാഗതം പറഞ്ഞു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനിഷ മുസ്‌തഫ ആശംസ അർപ്പിച്ചു . കെ എസ് എസ് പി യൂ ജില്ല സെക്രട്ടറി സി ജി താരാനാഥൻ സംഘടന റിപ്പോർട്ടും ബ്ലോക് സെക്രട്ടറി വി വി ഭരതൻ പ്രവർത്തനറിപ്പോർട്ടും ഖജാൻജി ചന്ദ്രൻ മാസ്റ്റർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു .പുതിയ ഭാരവാഹികളായി പ്രസിഡന്റ ഇസ്മായിൽ മാസ്റ്റർ , സെക്രട്ടറി ഭരതൻ വി വി ഖജാൻചി കെ ചന്ദ്രൻ മാസ്റ്റർ എന്നിവരെ തെരെഞ്ഞെടുത്തു