23 April 2024 Tuesday

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പിലാവ് സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

ckmnews


പെരുമ്പിലാവ് :  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പിലാവ് സ്വദേശിയെ കാപ്പാ നിയമപ്രകാരം നാടുകടത്തി.

 പെരുമ്പിലാവ് കരിക്കാട് സ്വദേശിയായ പൂങ്കാവനം റോഡില്‍ തട്ടാരക്കുന്നത്ത് വീട്ടില്‍  ശിഹാബുദ്ദീന്‍ (30) നെയാണ് കുന്നംകുളം പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഐജിയും, തൃശ്ശൂര്‍ ഡിഐ ജി യുടെ അധിക ചുമതല വഹിക്കുന്ന നീരജ് കുമാര്‍ ഗുപ്ത ഐപിഎസ് ഉം ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വധശ്രമം, അടിപിടി, തട്ടിക്കൊണ്ടുപോക്ക്, ലഹരി വില്പന, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ 13 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശിഹാബെന്ന് പോലീസ് പറഞ്ഞു. ഉത്തരവിറങ്ങിയ ദിവസം മുതല്‍ ആറുമാസത്തേക്ക് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവിറങ്ങിയിട്ടുള്ളത്.