28 March 2024 Thursday

ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെ വിതരണം നടത്തി

ckmnews

ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെ വിതരണം നടത്തി


എരമംഗലം:ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആവിഷ്കരിച്ച നൂതന പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ടുപയോഗിച്ച് മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട്, പാലപ്പെട്ടി,മാറഞ്ചേരി എന്നീ 

ഗവ: ഹെയർ സെക്കൻഡറി വിദ്യാലയങ്ങളിലേ മുഴുവൻ ക്ലാസ്‌റൂമിലേക്കും ഹൈസ്കൂൾ വിഭാഗത്തിലേക്കും   ഗുണനിലവാരമുള്ള വൈറ്റ് ബോർഡുകളുടെ വിതരണം നടത്തി.ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു.വെളിയങ്കോട് സ്കൂളിൽ പ്രിൻസിപ്പൽ നൂർ മുഹമ്മദ്,എച്ച് എം അനിൽകുമാർ,പി ടി എ  പ്രസിഡണ്ട് നിഷിൽ മുഹമ്മദ് മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പി  സന്ധ്യ, പി ടി എ പ്രസിഡണ്ട് ഇ കെ ഇസ്മായിൽ,ഹയർസെക്കൻഡറി അധ്യാപകരും, ഹൈസ്കൂൾ അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. മാറഞ്ചേരി ഗവ: സ്കൂളിൽ പി ടി എ പ്രതിനിധികളും,പ്രിൻസിപ്പലും, എച്ച് എം, മറ്റു അധ്യാപകരും ഏറ്റുവാങ്ങി