24 April 2024 Wednesday

വിധവകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴികളും കൂടും വിതരണം ചെയ്തു

ckmnews

വിധവകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴികളും കൂടും വിതരണം ചെയ്തു


ചങ്ങരംകുളം:വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി മുട്ടകോഴികളും കൂടുകളും വിതരണം ചെയ്തു. വളയംകുളം ഇസ് ലാഹി അസോസിയേഷന്റെ കീഴിലുള്ള അനാഥ കുട്ടികളുടെ ഉമ്മമാർ അടങ്ങുന്ന പാവപ്പെട്ട 16 കുടുംബങ്ങൾക്കാണ് അഞ്ചു കോഴികളെയും കൂടും അടങ്ങുന്ന സ്വയം തൊഴിൽ വരുമാന പദ്ധതി നടപ്പാക്കിയത്‌.പദ്ധതിയുടെ വിതരണോദ്ഘാടനം വളയംകുളം സലഫി നഗറിൽ നടന്ന ചടങ്ങിൽ ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ  പി പി എം അഷ്റഫ് നിർവ്വഹിച്ചു.കെ.വി.മുഹമ്മദ്  അധ്യക്ഷത വഹിച്ചു. പി.പി. ഖാലിദ്, എം കെ നസീർ  സംസാരിച്ചു