20 April 2024 Saturday

ഉത്രാളിക്കാവിൽ പൂരം വെടിക്കെട്ടിന് അനുമതി

ckmnews

ഉത്രാളിക്കാവിൽ പൂരം വെടിക്കെട്ടിന് അനുമതി


തൃശൂര്‍ ഉത്രാളിക്കാവില്‍ വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി 8 ന് പറപ്പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചത്. തീരുമാനം കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍.സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, പൊലീസ് കമ്മീഷണര്‍, എഡിഎം, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. സുരക്ഷ ഉറപ്പാക്കിയാണ് വെടിക്കെട്ടെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പ് നല്‍കി. വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ മാഗസിന്‍ സജ്ജമെന്ന് യോഗത്തില്‍ അറിയിച്ചു. സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.