24 April 2024 Wednesday

മമ്മുക്കാക്ക് ജന്മദിന സമ്മാനമായി രക്തം ദാനം ചെയ്ത് MFWAI എടപ്പാള്‍ മേഖലാ കമ്മിറ്റി

ckmnews

*മമ്മുക്കക്ക് ജന്മദിനസമ്മാനമായി രക്തദാന ക്യാമ്പ് ഒരുക്കി  MFWAI എടപ്പാൾ മേഖലാ കമ്മിറ്റി* 


പൊന്നാനി :ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ എടപ്പാൾ മേഖലാ കമ്മിറ്റിയും സംയുക്തമായി എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ  ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നിലവിൽ രക്തദാനരംഗത്ത് നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ആരാധകർ മമ്മൂക്കയുടെ അറുപത്തി ഒമ്പതാം ജന്മദിന ആഘോഷം രക്തദാനം നിർവ്വഹിച്ചു കൊണ്ടാടിയത്.രാവിലെ 10 മുതൽ 12 വരെ നടന്ന ക്യാമ്പിൽ ഉണ്ണികൃഷ്ണൻ എടപ്പാൾ, വിപിൻ ദാസ് എറവക്കാട്, ശ്യാംമജിത്ത് മറവഞ്ചേരി, അറഫാത്ത് കോലളമ്പ്, വിനോദ് എടപ്പാൾ, സംബിത്നാഥ് സഹോ, ശ്രീവത്സൻ കാലടി എന്നിവർ പുണ്യ ദാനം നിർവ്വഹിച്ചു. 

രക്തദാനം നിർവ്വഹിച്ച  മമ്മുക്കയുടെ ആരാധകർക്കും മലയാളത്തിന്റെ മഹാനടനും  ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും  മലപ്പുറം ജില്ലാ കമ്മിറ്റിയും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.