28 March 2024 Thursday

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം വർണാഭമായി ആഘോഷിച്ചു

ckmnews

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം വർണാഭമായി ആഘോഷിച്ചു


ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം വർണാഭമായി ആഘോഷിച്ചു.അഞ്ചോളം ഗജവീരന്മാരെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന കൂട്ട എഴുന്നള്ളിപ്പോടെ പകൽ പൂരത്തിന് തുടക്കമായി.തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നായി ചെറുപൂരങ്ങളും ക്ഷേത്രമൈതാനത്ത് എത്തി.രാത്രി ഗാനമേളയും നടന്നു.ചൊവ്വാഴ്ച പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവം സമാപിച്ചു