20 April 2024 Saturday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ ലോക സാക്ഷരതാ ദിനം ആചരിച്ചു

ckmnews


ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ ലോക സാക്ഷരതാ ദിനം ആചരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി അബ്ദുൾ കരീം പതാക ഉയർത്തി. സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകരായ കെ.കെ.ലക്ഷ്മണൻ, രാധാഭായ് എന്നിവരുടെ ഭവനത്തിലെത്തി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കോമളം, വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ.മണികണ്ഠൻ, വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മധുസൂദനൻ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സുധാനാരായണൻ' മെമ്പർമാരായ വിനയകുമാർ, അഷറഫ് കാട്ടിൽ, താഹിറ, അസ്സിസ്റ്റൻറ് സെക്രട്ടറി ആൻ്റോ .സി .ഒ. എന്നിവർ പങ്കെടുത്തു.പ്രേരക്മാരായ അജിത.കെ.എ. സ്വാഗതവും സമിത.കെ.നന്ദിയും പറഞ്ഞു.