24 April 2024 Wednesday

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 6,280 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍

ckmnews

മലപ്പുറം: കോവിഡ് 19 മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6,280 പേര്‍

280 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു.

ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. 

ഇതിൽ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ വീതവും ഒരാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ്. 

6,266 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമുണ്ട്.

ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററിലുമാണ്. 1,527 പേര്‍ക്കാണ് ഇന്നലെ മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

അയര്‍ലന്‍ഡില്‍ നിന്നുള്ള മൂന്നു പേരും യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ വീതവുമാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ അഞ്ചു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ്. 

ജില്ലയിലെത്തുന്ന വിദേശ പൗരന്മാരെ വിമാനത്താവളമുള്‍പ്പെടെയുള്ള യാത്രാ കേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ക്കു വിധേയമാക്കി രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ച് സാമ്പിള്‍ പരിശോധനക്കയക്കും. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചവരെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കുമെന്നും ജില്ലാ കലക്ടര്‍ കോവിഡ് 19 മുഖ്യ സമിതി ജില്ലാ തല അവലോകന യോഗത്തില്‍ അറിയിച്ചു. 

എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി