19 April 2024 Friday

മൂക്കുതല ഹൈസ്കൂള്‍ കളിമുറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു

ckmnews


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂള്‍ കളിമുറ്റം പൂർവ്വ വിദ്യാർത്ഥി കുട്ടായ്മ തണൽ മരങ്ങൾ നട്ടു പിടിപ്പിച്ചു.P N G H S മൂക്കുതല ഹൈസ്കൂൾ 1985/86, S S L C ബാച്ച്  പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിലാണ്   ചങ്ങരംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള  പൊതുവിദ്യാലയങ്ങളിലും ഗവണ്മെന്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ മറ്റു പൊതു ഇടങ്ങളിലും തണൽ മരങ്ങൾ നടാന്‍ ഒരുങ്ങുന്നത്.പദ്ധതിയുടെ ഭാഗമായി ആദ്യ തണൽമരം നടൽ   വാര്യർമുല ജിഎല്‍പിഎസ് സ്കൂളിൽ ചങ്ങരംകുളം  എസ്ഐ ബാബുരാജ് നി ർവഹിച്ചു.കൂട്ടായ്മ അംഗങ്ങളായ ഗിരീഷൻ ,ടി എം എ ഗഫൂർ ചേലക്കലവ്,റഷീദ് മൈക്രോ,ബാലൻ,സുനിൽ, അശോകൻ കാഞ്ഞൂർ, മുസ്തഫ  പ്രേംദാസ്  സലാമു,കബീർ ബഷീർ സ്റ്റൈലോ,കരുണാകരൻ,തുടങ്ങിയവര്‍ പങ്കെടുത്തു