24 April 2024 Wednesday

ചങ്ങരംകുളം പെരുമുക്കിൽ ഉത്സവത്തിനിടെ വീണ്ടും സംഘർഷം ഒരാൾക്ക് പരിക്ക്

ckmnews

ചങ്ങരംകുളം പെരുമുക്കിൽ ഉത്സവത്തിനിടെ വീണ്ടും സംഘർഷം ഒരാൾക്ക് പരിക്ക്


ചങ്ങരംകുളം:പെരുമുക്കിൽ ഉത്സവത്തിനിടെ വീണ്ടും സംഘർഷം ഒരാൾക്ക് പരിക്കേറ്റു.പെരുമുക്ക് സ്വദേശി ഏരത്ത് ശ്യാംകുമാർ(30)നാണ് പരിക്കേറ്റത്.ഇയാളെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവവത്തിനിടെയാണ് വ്യാപകമായി സംഘർഷങ്ങൾ ഉണ്ടായത്.


ഞായറാഴ്ച നടന്ന ഉത്സവത്തിൽ വൈകിയിട്ട് 7 മണിയോടെ തന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.പോലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.രാത്രി എട്ട് മണിയോടെ വരവുകൾ ക്ഷേത്ര പരിസരത്ത് എത്തിയതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി.ഉത്സവത്തിന് തംബോറം എന്ന പരിപാടി കൊണ്ട് വരുന്നത് സംബന്ധിച്ച് വരവ് കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും തമ്മിൽ തർക്കം നിലനിന്നിരുന്നു.സംഘർഷസാധ്യത മുന്നിൽകണ്ട് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു.ഉത്സവ പറമ്പിലേക്ക് തമ്പോറം എന്ന പരിപാടി എത്തിയതോടെ ഇരുവിഭാഗങ്ങൾ വാക്കേറ്റവും പോർവിളികളും തുടർന്നു.വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറിയതോടെയാണ് പോലീസ് ലാത്തി വീശിയത്.തുടർന്ന് രാത്രി 11 മണിയോടെയാണ് വീണ്ടും സംഘർഷമുണ്ടായത്.