20 April 2024 Saturday

പെരുമുക്ക് കാരക്കാട്ട് ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു

ckmnews

പെരുമുക്ക് കാരക്കാട്ട് ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു


ചങ്ങരംകുളം:പെരുമുക്ക് കാരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവചടങ്ങുകൾ ആരംഭിച്ചു.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗജവീരൻമാരെ അണി നിരത്തി നടന്ന എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമായി.വൈകുന്നേരത്തോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തി.രാത്രി ദീപാരാധനക്ക് ശേഷം വെടിക്കെട്ടും നാടകവും ഉണ്ടായി.രാത്രി 9 മണിക്ക് ആലങ്കോട് മണികണ്ഠൻ .ആലങ്കോട് സന്തോഷ് കുമാർ .ആലങ്കോട് ഗിരീഷ് കുമാർ അവതരിപ്പിച്ച ത്രിബിൾ തായമ്പകയും നടന്നു.തിങ്കളാഴ്ച പുലർച്ചെ ഉത്സവത്തിന് സമാപനമായി