28 March 2024 Thursday

കടലില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ckmnews



പൊന്നാനി:താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമായി മത്സ്യബന്ധനത്തിന് പോയ തോണികള്‍ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.താനൂരില്‍ നിന്ന് പോയ പൊന്നൂസ് എന്ന തോണി അപകടത്തില്‍ കാണാതായ താനൂര്‍ സ്വദേശിയായ ഉബൈദിന്റെ മൃതദേഹമാണ് ഫിഷറിസ് വകുപ്പും കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.


അപകടത്തില്‍ പെട്ട് കാണാതായ കുഞ്ഞുമോന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി അപകത്തില്‍ പെട്ട് കാണാതായ പൊന്നാനി സ്വദേശി കബീറിനെ ഇത് വരെയും കണ്ടെത്താനായിട്ടില്ല