25 April 2024 Thursday

എ എച്ച് എം ജി എച്ച് എസ് കോക്കൂർ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews

എ എച്ച് എം ജി എച്ച് എസ് കോക്കൂർ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം :കോക്കൂർ എ എച്ച് എം ജി എച്ച് എസിലെ 2009-10 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ഒത്തുകൂടാം ഒത്തിരി നേരം എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു.രാവിലെ 8:30ന് സ്ക്കൂൾ സന്ദർശനത്തോടെ സംഗമത്തിന് തുടക്കമായി.11 മണിയോടെ തുടങ്ങിയ ചടങ്ങിന് സൻസിയ സ്വാഗതം പറഞ്ഞു.സഹപാഠിയും മാധ്യമ പ്രവർത്തകനുമായ ഫാരിസ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം ആലംകോട് പഞ്ചായത്ത് പ്രഡിഡന്റ് കെവി ഷഹീർ നിർവഹിച്ചു.വെൽഫെയർ കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കോക്കൂർ മുഖ്യപ്രഭാഷണം നടത്തി.ഇക്കാലയളവിൽ സ്കൂളിൽ പഠിക്കുകയും അകാലത്തിൽ മരണപ്പെടുകയും ചെയ്ത സഹപാഠികളായ അബൂബക്കർ, മുബഷിറ, ഷഹർബാൻ എന്നിവരെ സംഗമത്തിൽ അനുസ്മരിച്ചു.അധ്യാപകരെയും ആക്കാലയളവിൽ ൽ സ്‌കൂളിന് സമഗ്ര സംഭാവനകൾ നൽകിയ മാധ്യമ പ്രവർത്തകരായ റസാഖ് അരിക്കാട്, മോഹൻ ദാസ്, ദാസ് കോക്കൂർ, ഷാഫി ചങ്ങരംകുളം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.സംഗമത്തിനോടാനുബന്ധിച്ച് ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രഖ്യാപിച്ചു.അധ്യാപകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ,പിടിഎ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.ഭക്ഷണ ശേഷം പൂർവ്വ വിദ്യാർഥികളുടെയും,കുട്ടികളുടേയും കലാപരിപാടികളും അരങ്ങേറി.


നീണ്ട 12 വർഷത്തിന് ശേഷം വിദ്യ പകർന്ന് നൽകിയ അധ്യാപകരും സഹപാഠികളും അവരുടെ കുടുംബവും പങ്ക് ചേർന്ന സംഗമം കലാലയ ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ പങ്ക് വെച്ചാണ് വീണ്ടും സംഗമിക്കാമെന്ന പ്രതീക്ഷയോടെ സംഗമത്തിന് എത്തിയ സഹപാഠികൾ ഓർമകൾ ഉറങ്ങാത്ത കലാലയത്തിൽ നിന്ന് പടിയിറങ്ങിയത്‌.ആഷിഫ് കോക്കൂർ, പി എ അൻഷാദ്, ഷാക്കിർ കോഴിക്കര, മാജിദ് വളയംകുളം, റമീഷ കെ എച്ച്, ജിൻസി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി