23 April 2024 Tuesday

പ്രോട്ടോകോള്‍ ലംഘനം കോവിഡ് വാര്‍ഡ്തല ചെയര്‍മാനെതിരെ പ്രതിഷേധം നടത്തി

ckmnews


പെരുമ്പിലാവ്:കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ  രണ്ടാം വാർഡിലെ  കോവിഡ് പ്രതിരോധ കമ്മിറ്റി ചെയർമാനും  വാർഡ് മെമ്പർ കൂടിയായ രാജേഷിനെതിരെയാണ് 
സി.പി.ഐ.എം ന്റെ നേതൃത്വത്തിൽ വാർഡ്തല പ്രതിഷേധം നടത്തിയത് .കോവിഡിന്റെ സമൂഹ വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചീട്ട് കളി നടക്കുന്ന സ്ഥലത്ത്  ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുകയും, 
ചീട്ട് കളിക്കുന്നവരെ പിന്തിരിപ്പിക്കാനോ നിയമപാലകരെ അറിയിക്കുകയോ ചെയ്തില്ല എന്ന ആരോപണത്തിന്റെ ഭാഗമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.ചീട്ട് കളിസ്ഥലത്ത് മെമ്പറുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും പുറത്തുവന്നിരുന്നു, കഴിഞ്ഞ ഒരു മാസം മുമ്പ് ഇത്തരത്തിൽ സംഭവം ആവർത്തിക്കുകയും കോവിഡ് പ്രതിരോധ കമ്മിറ്റിയിൽ  മാപ്പുപറയുകയും ഇദ്ദേഹം ചെയ്തിരുന്നു .രണ്ടാം വാർഡിലെ 16 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്തിയത്. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യുപി ശോഭന, സിപിഎം നേതാക്കളായ രാജേന്ദ്രൻ പി. ഐ, കൊച്ചനിയൻ, മുഹമ്മദ് ഹനീഫ, അച്ചുതൻ, അജി, ജയപ്രകാശ്, ഡിവൈഎഫ്ഐ എഫ് ഭാരവാഹികളായ പ്രജിത്ത്, ഷാഫി, ബാസിത്ത് തുടങ്ങിയവർ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ  സമരത്തിന് നേതൃത്വം നൽകി.