25 April 2024 Thursday

ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയിക്ക് സമ്മാനവിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

ckmnews

ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയിക്ക് സമ്മാനവിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു


ചങ്ങരംകുളം:ഖത്തർ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച്  സിഎൻ ടിവിയും സഫാരി വില്ലേജും ചേർന്ന് നടത്തിയ പ്രവചനമത്സര വിജയിക്ക് സമ്മാനവിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.ചങ്ങരംകുളം സിഎൻ ടിവി ഓഫീസിൽ നടന്ന ചടങ്ങിൽ റാഷിദ് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു.ഷാഫി ചങ്ങരംകുളം സ്വാഗതം പറഞ്ഞ പരിപാടി പ്രസന്നൻ കല്ലുർമ്മ ഉദ്ഘാടനം ചെയ്തു.കോഴിക്കോട് മുക്കം സ്വദേശിയായ ആദിന് ഒന്നാം സമ്മാനമായ 10001 രൂപയും സിഎൻ ടിവി ആദരവും മാധ്യമ പ്രവർത്തകനായ വി സെയ്ത് സമ്മാനിച്ചു.ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ വി സെയ്തിനും,റസാക്ക് അരിക്കാടിനും ആദരവ് സമ്മാനിച്ചു.പ്രാദേശിക മാധ്യമ പ്രവർത്തന രംഗത്ത് മികവ് പുലർത്തിയ ദാസ് കോക്കൂരിനെയും,സിഎൻ ടിവിയുടെ മികച്ച റിപ്പോർട്ടർ ആയി തിരഞ്ഞടുത്ത ഗീവർ ചാലിശ്ശേരിയെയും,കേരള കൗമുദിയുടെ റിപ്പോർട്ടർ ആയ സിഎൻ ടിവി എഡിറ്റർ കൂടിയായ ജീന മണികണ്ഠനെയും ചടങ്ങിൽ പുരസ്കാരം നൽകി അനുമോദിച്ചു.ആഷിക് നന്നംമുക്ക് ചടങ്ങിന് നന്ദി പറഞ്ഞു