24 April 2024 Wednesday

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വരച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഛായാചിത്രം ഇന്ന് അനാച്ഛാദനം ചെയ്യും

ckmnews

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വരച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഛായാചിത്രം ഇന്ന് അനാച്ഛാദനം ചെയ്യും


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചുവരുകളിൽ വരച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഛായാചിത്രം ഔദ്യോഗികമായ അനാച്ഛാദനം ഇന്ന് നടക്കും.1990-91ൽ പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിളുടെ  കൂട്ടായ്മയായ ഓർമ്മച്ചെപ്പ് ഗ്രൂപ്പിൻ്റെ സാമ്പത്തിക സഹായത്തോടെ വരച്ച ചിത്രത്തിൻ്റെ അനാച്ഛാദനമാണ് പി ചിത്രൻനമ്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ 

ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്നത്.പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഉദയൻ എടപ്പാൾ ആണ് ചുമർചിത്രം തയ്യാറാക്കിയിട്ടുള്ളത്.ചടങ്ങിൽ ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മിസ്‌രിയ സൈഫുദ്ദീൻ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി.കരുണാകരൻ നന്നംമുക്ക് ഗ്രാമഞ്ചായത്ത് അംഗം പി .വി ഷണ്മുഖൻ,സ്കൂൾ രക്ഷാകർതൃ സമിതി പ്രസിഡണ്ട് അബ്ദുൽ ജലാൽ, സ്കൂൾ എസ് എം സി ചെയർമാൻ റഷീദ് മുതുകാട്, മറ്റ് രക്ഷാകർതൃ സമിതി പ്രതിനിധികൾ ,അഭ്യുദയകാംക്ഷികൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.പരിപാടിയിയുടെ വിജയത്തിന് മുഴുവൻ ആളുകളുടെയും സാനിധ്യമുണ്ടാവണമെന്ന്            ഓർമ്മചെപ്പ് ഗ്രൂപ്പ്‌ ചീഫ് അഡ്മിൻ സലീം മൂക്കുതല അഭ്യർത്ഥിച്ചു.