25 April 2024 Thursday

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ 69 മത് പിറന്നാള്‍ ആഘോഷം മാര്‍സ് സിനിമാസില്‍ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.ചങ്ങരംകുളം മേഖലാ മമ്മുട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ ഒരുക്കിയ ലളിതമായ ചടങ്ങ് മാര്‍സ് സിനിമാസ് എംഡി അജിത്ത് മായനാട്ട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് തിയേറ്റർ ജീവനക്കാർക്ക് ഭക്ഷണ കിറ്റ് വിതരണവും മാസ്ക് വിതരണവും നടന്നു. തിയേറ്റർ ഉടമ CEO അജിത്ത് മയനാട്ടിന്‌ അസോസിയേഷന്‍ പ്രസിഡണ്ട് ഫൈസല്‍ ഉപഹാരം നല്‍കി അനുമോദിച്ചു.ഭാരവാഹികളായ ശ്രീബിന്‍ മൂക്കുതല,ഹിലാല്‍ ചങ്ങരംകുളം,മുബഷിര്‍ കോക്കൂര്‍,യാസീന്‍ പാവിട്ടപ്പുറം,ഫൈസല്‍ പള്ളിക്കര,നസീബ് ചങ്ങരംകുളം മറ്റു തീയറ്റര്‍ ജീവനക്കാരും പങ്കെടുത്തു