19 April 2024 Friday

കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി

ckmnews



കുന്നംകുളം :തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പോർക്കുളം പഞ്ചായത്തിന്റെ 2021 - 22 വാർഷീക പദ്ധതിൽ നിന്ന് പതിനാറുലക്ഷത്തി അമ്പത്തിരണ്ടായിരം ചിലവഴിച്ചു നിർമ്മിച്ച പത്താം  വാർഡിലെ  പാറപ്പുറം അയ്യ൦പറമ്പ്  കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം  എ.സി. മൊയ്തീൻഎം. എൽ. എ നിർവ്വഹിച്ചു.


പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻചടങ്ങിൽ

 അധ്യക്ഷത വഹിച്ചു. വേനൽ കടുക്കുംതോറും ജലക്ഷാമം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂഗർഭ ജലം വർദ്ധിപ്പിക്കാനുള്ള മഴവെള്ള സംഭരണം പ്രവർത്തികമാക്കേണ്ടത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമായികാണണമെന്നും, അതുനുവേണ്ട മഴവെള്ള സംഭരണ പദ്ധതികൾ സർക്കാർ നടപ്പിലാക്കിവരികയാണെന്നും എം.എൽ.എ പറഞ്ഞു.കുടിവെള്ള ക്ഷാമം രൂക്ഷമായ അയ്യ൦പറമ്പ് പാറപ്പുറം മേഖലയിലെ 165 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

പാറപ്പുറം സ്രോതസ് വില്ലേജിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, കുന്നംകുളം ഭദ്രസന സെക്രട്ടറി ജോസഫ് ചെറുവത്തൂർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻന്മാരായ പി.ജെ ജ്യോതിസ് , അഖില മുകേഷ്, പി.സി.കുഞ്ഞൻ, വാർഡ് മെമ്പർ ബിജു കോലാടി ,പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജൻ , മറ്റു പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു