28 March 2024 Thursday

കെഎസ്എസ്പിയു നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:കെഎസ്എസ്പിയു പെരുമ്പടപ്പ് ബ്ലോക്കിലെ നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി ജി താരാനാഥൻ നിർവഹിച്ചു.ജില്ലയിലെ ആദ്യത്തെ യൂണിറ്റ് ഓഫീസാണിത്. മൂക്കുതലയിൽ നടന്ന പരിപാടിയിൽ നന്നംമുക്ക് യൂണിറ്റ് പ്രസിഡൻ്റ് ഭാസ്കരൻ നമ്പ്യാർ അധ്യക്ഷനായി.പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഇസ്മായിൽ  മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി വി വി ഭരതൻ, ജോയിന്റ് സെക്രട്ടറി യൂസഫ്, ബ്ലോക്ക് ട്രഷറർ ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് പ്രഭാകരൻ, വെളിയങ്കോട് യൂണിറ്റ് സെക്രട്ടറി കൃഷ്ണൻ പോറ്റി, ആലങ്കോട് യൂണിറ്റ് സെക്രട്ടറി സതീശൻ, പെരുമ്പടപ്പ് യൂണിറ്റ് സെക്രട്ടറി അബ്ദു, നന്നംമുക്ക് ട്രഷറർ വനജാക്ഷി എന്നിവർ സംസാരിച്ചു.

 നന്നംമുക്ക് യൂണിറ്റ് സെക്രട്ടറി പി എൻ  കൃഷ്ണമൂർത്തി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഖാദർ  നന്ദിയും പറഞ്ഞു.