23 April 2024 Tuesday

മമ്മുക്കക്ക് പിറന്നാള്‍ സമ്മാനമായി ബിഡികെ യും ഫാന്‍സ് അസോസിയേഷനും രക്തദാനം നടത്തി

ckmnews


മഞ്ചേരി : ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ അരീക്കോട് യൂണിറ്റും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പ് , മമ്മൂക്കയുടെ പിറന്നാൾ ദിനസമ്മാനമാക്കി 24 യുവ ഹൃദയങ്ങൾ .കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുതലാക്കുന്ന സന്ദർഭത്തിൽ രക്തം കിട്ടാതെ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ജില്ലയിൽ. ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന മനസ്സുമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഓരോ താലൂക്ക് കമ്മിറ്റികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ക്യാമ്പിനു ബി ഡി കെ ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലക്കൽ  ,ഫൈസൽ അരവങ്ങര, മുബഷിറ  മോങ്ങംഎന്നിവർ നേതൃത്വം നൽകി ഇന്ന് രക്തദാനം ചെയ്ത മമ്മുക്കയുടെ ആരാധനാപാത്രങ്ങൾക്കും മലയാളത്തിന്റെ മഹാനടനും  ബി ഡി കെ മലപ്പുറത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും