25 April 2024 Thursday

ഐസിസിക്ക് 'നമ്പർ വൺ' അബദ്ധം; ഇ​ന്ത്യ​യെ ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ലും ഒ​ന്നാ​മ​താ​ക്കി, മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രു​ത്തി

ckmnews

ക്രി​ക്ക​റ്റി​ന്റെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നാ​മ​തെ​ത്തി​യെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​ഘോ​ഷം തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ​യും ബിസി​സി​ഐ​യെ​യും നി​രാ​ശ​യി​ലാ​ഴ്ത്തി റാ​ങ്കി​ങ് തി​രു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐസിസി). ബുധനാഴ്ച ഉച്ചയ്​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് ഐസി​സി വെ​ബ്സൈ​റ്റി​ൽ ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ലും ഇ​ന്ത്യ​യെ ഒ​ന്നാ​മ​ന്മാ​രാ​യി കാ​ണി​ച്ച​ത്. ട്വ​ന്റി20​യി​ലും ഏ​ക​ദി​ന​ത്തി​ലും ഇ​തി​ന​കം മു​ന്നി​ലു​ള്ള ടീ​മി​ന്റെ ച​രി​ത്ര​നേ​ട്ടം വ​ലി​യ വാ​ർ​ത്ത​യാ​യി.


ബിസി​സി​ഐ സെ​ക്ര​ട്ട​റി ജ​യ്ഷാ ഉ​ൾ​പ്പെ​ടെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ, രാ​ത്രി ഏ​ഴുമണിയോടെ ഐസിസി അ​ബ​ദ്ധം തി​രു​ത്തി. മു​മ്പ​ത്തെ​പ്പോ​ലെ ഓ​സ്ട്രേ​ലി​യ ഒ​ന്നാ​മ​തും ഇ​ന്ത്യ ര​ണ്ടാ​മ​തു​മാ​യി.

115 പോയിന്റുകളാണ് ഒന്നാമതുള്ള ഇന്ത്യയ്ക്കുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയയ്ക്ക് 111 പോയിന്റുമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നാലെ ഓസ്ട്രേലിയയുടെ പോയിന്റ് 126 ആയി ഉയർന്നു. എന്നാൽ, എന്തുകൊണ്ടാണ് ഇത്രയും പെട്ടന്ന് റാങ്കിൽ വ്യത്യാസം വന്നതെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു.


106 പോയിന്റുമായി ഇംഗ്ലണ്ടാണു മൂന്നാമത്. വ്യാഴാഴ്ച ന്യൂസീലൻഡിനെ ടെസ്റ്റിൽ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് പോയിന്റ് മെച്ചപ്പെടുത്താൻ അവസരമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ തകർപ്പന്‍ പ്രകടനം കാഴ്ചവച്ച ആ. അശ്വിനും രവീന്ദ്ര ജഡേജയും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി

ബോളിങ്ങിൽ 846 പോയിന്റുമായി രവിചന്ദ്രൻ അശ്വിൻ രണ്ടാമതെത്തി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (867 പോയിന്റ്) ഒന്നാം സ്ഥാനത്തുള്ളത്. ഓൾ റൗണ്ടര്‍മാരിൽ 424 പോയിന്റുമായി ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്.