19 April 2024 Friday

നെഹല്‍ വി രഞ്ജിത്തിനെ കമലദളം സാംസ്കാരിക വേദി അനുമോദിച്ചു

ckmnews


എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത നാട്ടുകാരി നെഹൽ വി രജ്ഞിത്തിനെ വെങ്ങിനിക്കര കമലദളം കലാ സാംസ്ക്കാരിക വേദി ആദരിച്ചു. കലാ-സാംസ്ക്കാരിക രംഗത്തെ  എടപ്പാളിലെ  കൂട്ടായ്മയാണ് വെങ്ങിനിക്കരയിലെ കമലദളം കലാ സാംസ്ക്കാരിക വേദി. രാജാസ് ആയൂർവ്വേദ ഹോസ്പിറ്റലിലെ ഡോ. കാർത്തിക അരുൺരാജ് നെഹലിന് കമലദളത്തിൻ്റെ ആദരവ് സമ്മാനിച്ചു. ഇ. ശിവകുമാർ, ബിനേഷ് ശ്രീധർ, ടി.വി. ശ്യാമപ്രസാദ്, ഇ. ഷിബിൻ, യു അതീന്ദ്രൻ എന്നിവരും പങ്കെടുത്തു.