19 April 2024 Friday

പെരുമ്പടപ്പ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാഹിനയെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:ബാഹ്യ സൗന്ദര്യസങ്കൽ പത്തെയും    മിഥ്യാധാരണകളെയും പൊളിച്ചെഴുതി  പെരുമ്പടപ്പ്  ഹോമിയോ മെഡിക്കൽ ഓഫീസറുടെ കസേരയിൽ എത്തിയ ഡോക്ടർ ഷാഹിനയെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈറും അയിരൂർ എ യു പി സ്കൂളിലെ എച്ഛ് എം ഹാപ്പി ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഷാഹിനയെ ഉപഹാരം നൽകി അനുമോദിച്ചത്.തുടർന്ന് ഡിവിഷൻ മെമ്പറുടെ ആമുഖ പ്രസംഗത്തോടെയുള്ള ചാടങ്ങിന് ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയ സംഭവം ആത്മവിശ്വാസത്തോടെ നേരിട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി ഡോക്ടർ പങ്കുവെച്ചു.70%ത്തിൽ കൂടുതൽ പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് ജീവിതത്തിന്റെ  ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടി  അർപ്പണ ബോധത്തോടെയും, ഇച്ഛാശക്തി യോടും, പഠന മികവിൽ  ലക്ഷ്യം കൈവരിച്ച ഡോക്ടറെ  പ്രത്യേകം അഭിനന്ദിച്ചു