19 April 2024 Friday

ജോഡോ യാത്രയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഫാത്തിമ എറവക്കാടിന് സ്വീകരണം നൽകി

ckmnews

ജോഡോ യാത്രയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഫാത്തിമ എറവക്കാടിന് സ്വീകരണം നൽകി


ചങ്ങരംകുളം: ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കശ്മീർവരെ പദയാത്രികയായി പങ്കെടുത്ത ഫാത്തിമ എറവക്കാടിന് കപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.കുമരനല്ലൂരിൽ നടന്ന സ്വീകരണ പൊതുയോഗം

കെ.പി.സി.സി നിർവ്വാഹകസമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാജീവ് അധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡന്റ സി.എച്ച് ഷൗക്കത്തലി , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസീർ മുണ്ട്രോട്ട് ,ഫാത്തിമ എറവക്കാട്,എ.വി.ശശിധർജമാൽ ആളത്ത്,കെ.വി.രവീന്ദ്രൻ,ഹസൈനാർ കണിക്കരകത്ത് , സനോജ് കണ്ടലായിൽ , റഷീദ്, നാസർ ,കെ.പി.മൊയ്തുണ്ണി, യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.